പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്റർ നിര്യാതനായി


ഇരിട്ടി: -
പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പുന്നാട് ലീല നിവാസിൽ പടിയൂർ ദാമോദരൻ മാസ്റ്റർ (71) നിര്യാതനായി.

ഞായറാഴ്ച രാവിലെ 6.30 ഓടെ തലശ്ശേരി വളവുപാറ റോഡിൽ കീഴൂർകുന്ന് എം.ജി കോളേജ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. രാവിലെ പുന്നാട് ടൗണിനടുത്ത വീട്ടിൽ നിന്നും കീഴൂർകുന്ന് ഭാഗത്തേക്ക് നടക്കുന്നതിനിടെ പിന്നിൽ നിന്നും അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ എയർപോർട്ടിൽ ഉദ്യോഗസ്ഥനായ കീഴ്പ്പള്ളി സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദാമോദരൻ മാസ്റ്ററെ  ഓടിക്കൂടിയ നാട്ടുകാർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

Previous Post Next Post