മയ്യിൽ:- മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "സ്വാഗതം " ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വിനോദ്കണ്ടക്കൈയെ സഹപാഠികൾ ആദരിച്ചു.
സ്വാഗതം ഗ്രൂപ്പ് കൺവീനർ കെ.കെ.കൃഷ്ണൻ, ചെയർമാൻഇ.കെ.മധു, പി.വി.പുരുഷോത്തമൻ , കെ.പ്രകാശൻ,എം.രാജീവൻ,അബ്ദുറഹിമാൻഎന്നിവർ പങ്കെടുത്തു.
ഓൺലൈനിൽ നടന്ന ഒണോത്സവം നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. യുവ ഗായിക അപർണ്ണ രാജിവ് പങ്കെടുത്തു.