കൊളച്ചേരി :- പൊതുമേഖല സ്ഥാപനങ്ങൾ വിൽപനക്ക് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ CITU നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി കൊളച്ചേരി പോസ്റ്റാഫീസിന് മുന്നിൽ CITU കൊളച്ചേരി മേഖല കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കാർപ്പൻ്ററി വർക്കേഴ്സ് യൂനിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വേലായുധൻ ഉദ്ഘാടനം ചെയ്തു. CITU ജില്ലാ കമ്മിറ്റിയംഗം എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു .വയർമാൻ അസോസിയേഷൻ മയ്യിൽ ഏരിയാ സെക്രട്ടറി ഏഒ പവിത്രൻ പ്രസംഗിച്ചു ,മേഖല സെക്രട്ടറി എ.പി.സുരേശൻ സ്വാഗത പ്രസംഗം നടത്തി.