മുണ്ടേരി :മാസങ്ങളായി മുണ്ടേരിമൊട്ടയിൽ തകർന്നു കിടക്കുന്ന റോഡ് അറ്റ കുറ്റ പണി നടത്താത്തത് കൊണ്ട് തന്നെ അപകടങ്ങൾ സ്ഥിര കാഴ്ച്ചയായി മാറിയിരിക്കുകയാണ്. പല തവണ നാട്ടുകാർ കല്ലും മറ്റും ഇട്ട് കൊണ്ട് ശരിയാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഒരു പരിഹാരമാവുന്നില്ല.
ഉത്തരവാദിത്തപെട്ടവരുടെ അനാസ്ഥ യിൽ പ്രതിഷേധിച് റോഡ് ലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.