കമ്പിൽ :- എസ്. എൻ കോളേജിൽ വെച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് ചാമ്പ്യൻഷിപ്പിലെ 66 കിലോ ജൂഡോ വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവ് ജാബിർ പി യെ നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് & MSF കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.MSF ജനറൽ സെക്രട്ടറി ഇർഫാൻ കെ സ്നേഹോപഹാരം കൈമാറി.
മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി മഹറൂഫ്,വൈ. പ്രസി ഇബ്രാഹിം, ട്രഷറർ സിറാജ്,യൂത്ത് ലീഗ് പ്രസിഡന്റ് കാദർ, സെക്രട്ടറി ഷാജിർ,ശിഹാബ്,സൈദ്,ഷിസാൻ, അമാൻ സാനി എന്നിവർ പങ്കെടുത്തു.