എസ് വൈ എസ് മണ്ഡലംതല സെമിനാറുകൾക്ക് കമ്പിൽ സമാപനം

 

കമ്പിൽ:- സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി മുഹർറം കേമ്പയിനോടനുബന്ധിച്ച് നടത്തിയ മണ്ഡലം തല സെമിനാറുകൾക്ക് കമ്പിൽ ഉജ്ജ്വല സമാപനം. കമ്പിൽ സയ്യിദ് ഹാശിം തങ്ങൾ നഗറിൽ അശ്രഫ് ഫൈസി പഴശ്ശിയുടെ അധ്യക്ഷതയിൽ  സയ്യിദ് ആറ്റക്കോയ തങ്ങൾ ബാ അലവി പാട്ടയം ഉദ്ഘാടനം ചെയ്തു. മൗലവി അഹ്മദ് തേർലായി 

 ഹിജ്റ - പാഠം , പ്രയോഗം പ്രമേയ പ്രഭാഷണവും  സയ്യിദ് ഹാഷിം കുഞ്ഞി ക്കോയ തങ്ങൾ അനുസ്മരണ പ്രഭാഷണം  മുസ്തഫ കൊടിപ്പൊയിലും നിർവഹിച്ചു. 

ജില്ലയിലെ മികച്ച മുദരിസിനുള്ള കോയ്യോട് ഉസ്താദ് സ്മാരക പുരസ്കാരം നേടിയ നൂഞ്ഞേരി ജുമാ മസ്ജിദ് മുദർരിസ് മുഹമ്മദ് അശ്രഫ് അൽ ഖാസിമിയെ ചടങ്ങിൽ മണ്ഡലം കമ്മിറ്റി ആദരിച്ചു.  

ഹിജ്റ - ഗാനാലാപനം നൂഞ്ഞേരി ഹിദായത്തു ത്വലബ ദർസ് പൂർവ്വ വിദ്യാർത്ഥികളായ ജൗഹർ പടന്നോട്ട്, സുഫൈൽ മാതോടം നിർവ്വഹിച്ചു. 

എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ സത്താർ കൂടാളി, മൻസൂർ പാമ്പുരുത്തി, കമ്പിൽ മഹല്ല് ഖത്തീബ് മുഹമ്മദലി ഫൈസി ഇരിക്കൂർ, യൂസുഫ് മൗലവി കമ്പിൽ, അഹ്മദ് പി. കമ്പിൽ, ഹനീഫ മൗലവി മയ്യിൽ, അമീർ സഅദി പള്ളിപ്പറമ്പ്, മൊയ്തു നിസാമി കാലടി, റഹ്മത്തുള്ള പുല്ലൂപ്പി, എം.കെ മൊയ്തു ഹാജി, മുഷ്താഖ് ദാരിമി പന്ന്യങ്കണ്ടി, നിസാർ കമ്പിൽ,  മുഹമ്മദ് കുട്ടി കയ്യങ്കോട്, ഇൻഷാദ് മൗലവി പള്ളേരി, സകരിയ്യ ദാരിമി കുമ്മായക്കടവ് പങ്കെടുത്തു.

Previous Post Next Post