വാരം :- മോഷ്ടാവിൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാരം ചതുര കിണറിലെ ആയിഷ (75) മരണപ്പെട്ടു.
ചതുരക്കിണർ ടി.കെ.ഹൗസിൽ ആയിഷയെ ക്രൂരമായി മർദിച്ച ശേഷം കമ്മൽ കവർന്നത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. ആയിഷയുടെ ഇരുചെവികൾക്കും മുറിവേൽക്കുകയും വാരിയെല്ലുകൾ ഒടിയുകയും കാലുകൾക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിയിൽ പ്രവേശിപ്പിച്ച ആയിഷ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ചക്കരക്കല്ല് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നുണ്ട്.