കമ്പിൽ :-പ്രതിസന്ധിയുടെ കാലത്ത് അനുഗ്രഹങ്ങളെ സ്മരിച്ച് കൃതജ്ഞതയുള്ളവരാവണമെന്ന് സയ്യദ് അലി ഹാഷിം ബാ അലവി തങ്ങൾ പറഞ്ഞു . കുമ്മായക്കടവ് സ്വാഫാ ഖുർആൻ കോളേജ് വിദ്യാർത്ഥി യൂണിയൻ അഖ്‌സ 2021-22 യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉസ്താദ് ളിയാഉദ്ധീൻ ഫൈസി അനുഗ്രഹ പ്രഭാഷണം നടത്തി സത്താർ പന്തല്ലൂർ, മുഖ്യാതിഥിയായി ഹാഫിള് അബ്ദുള്ള ഫൈസി,സക്കരിയ ദാരിമി,മൊയ്തീൻ ഹാജി കമ്പിൽ, അബ്ദുറഹ്മാൻ വയനാട്,സി കെ മൊയ്തീൻ,അമീർ ദാരിമി,മുഹമ്മദ് കുഞ്ഞി ഖത്തർ, കുഞ്ഞഹമ്മദ് ഹാജി,അബ്ദുള്ള നാറാത്ത്,എന്നിവർ സംസാരിച്ചു.