കുറ്റ്യാട്ടൂർ :- കോർലാട് ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥശാലയം,ഡിവൈഎഫ്ഐ, ബാലസംഘം എന്നിവരുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും ഓണാഘോഷ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ഷീബ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ബി കെ വിജേഷ് അധ്യക്ഷത വഹിച്ചു.സിപിഐഎം എൽ സി മെമ്പർ എംപി പങ്കജാക്ഷൻ,സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി കെ പുരുഷോത്തമൻ,ബാലസംഘം യൂണിറ്റ് പ്രസിഡണ്ട് കെ.ദിവ്യ എന്നിവർ സംസാരിച്ചു വായനശാല വൈസ് പ്രസിഡണ്ട് പി.പി മനോഹരൻ സ്വാഗതവും ഡിവൈഎഫ്ഐ സെക്രട്ടറി വി കെ. വിനീഷ് നന്ദിയും പറഞ്ഞു.