വാരത്ത് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന യുവതി ലോറിയിടിച്ച് മരിച്ചു

 

ചക്കരക്കൽ:ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന യുവതി ലോറി ഇടിച്ച് മരിച്ചു. തലമുണ്ട പി.ജി. ബേക്കറിക്കു സമീപം രയരോത്ത് പടുവിലാട്ടിൽ ഹൗസിൽ ആർ.പി.ഭാസ്കരൻ്റെയും ലീലയുടെയും മകൾ ആർ.പി. ലിപിന (34)യാണ് മരിച്ചത്. 

രാത്രി 7.30 ന് വാരം യു.പി.സ്കൂൾ പരിസരത്താണ് സംഭവം. ഭർത്താവ് പടുവിലായിലെ രാജീവനൊപ്പം കെ എൽ – 13 എ ടി 4344 നമ്പർ സ്കൂട്ടറിൽ സഞ്ചരിക്കവെകെ എ-O1 ഡി – 8137 നമ്പർ ലോറി ഇടിക്കൂകയായിരുന്നു.

അപകടത്തിൽപ്പെട്ട ഇവരെ പരിസരവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ: നന്ദു.

സഹോദരങ്ങൾ: ബൈജു, ജൂലി. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി. ലോറി കസ്റ്റഡിയിലെടുത്തു.

Previous Post Next Post