കണ്ണൂർ :- നേരിട്ട് ഓഫീസുകളിൽ പോയി സർക്കാർ സേവനങ്ങൾ സ്വീകരിക്കാൻ കഴിയാത്ത അശരണർ, അവശതയനുഭവിക്കുന്നവർ, കിടപ്പിലായവർ എന്നിവർക്ക് വീടുകളിൽ സേവനമെത്തിച്ചുനൽകുന്ന ‘വാതിൽപ്പടി സേവനം’പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്ഥാപന വാർഡ് തലത്തിൽ ഒരു ഗുണഭോക്താവിന് നേരിട്ട് സേവനം ലഭ്യമാക്കി പ്രവർത്തനങ്ങൾക്ക് തുടക്കമാകും.
പ്രായാധിക്യത്താൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കിടപ്പിലായവർ തുടങ്ങിയവർക്ക് പദ്ധതി ആശ്വാസമാവും.
തുടക്കത്തിൽ അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട്, ചിറക്കൽ, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം പഞ്ചായത്തുകളിലും കോർപ്പറേഷൻ ഡിവിഷനുകളിലുമാണ് നടപ്പാക്കുന്നത്.
അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തിൽ ലഭ്യമാക്കും. സന്നദ്ധസേന പോർട്ടലിൽ രജിസ്റ്റർചെയ്ത വൊളന്റിയർമാരെയാണ് സേവനം ലഭ്യമാക്കാൻ നിയോഗിച്ചത്.