CPI(M) തായംപൊയിൽ ബ്രാഞ്ച് സമ്മേളനത്തിന് തുടക്കമായി


മയ്യിൽ :- CPI(M) തായംപൊയിൽ ബ്രാഞ്ച് സമ്മേളനത്തിന് പതാക ദിനാചരണത്തോടെ തുടക്കമായി.   ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ വിളംബരമായി തായംപൊയിലിൽ 23 രക്തപതാകകൾ ഉയർന്നു. 



ബ്രാഞ്ചിലെ മുതിർന്ന അംഗം സ: സി വി ഗോപാലൻ പതാക ഉയർത്തി. കൊവിഡ് പ്രോട്ടോകോൾ പ്രകാരം  സപ്തംബർ 20 ന് CPIM മയ്യിൽ ഏറിയാ കമ്മറ്റി അംഗം സ: ഇ ഗംഗാധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

 സമ്മേളനത്തിന്റെ ഭാഗമായി ഓൺലൈൻ കുടുംബ സംഗമം 18 നും പൊതുവഴി ശുചീകരണം 19 നും നടക്കും.

Previous Post Next Post