ആയുർവേദ ഡിസ്പൻസറി സബ് സെൻ്ററിൻ്റെ പ്രവർത്തി ദിനങ്ങൾ കമ്പിലിൽ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം :- CPIM


കമ്പിൽ  :- കൊളച്ചേരി പഞ്ചായത്ത്  ആയുർവേദ ഡിസ്പൻസറി സബ് സെൻ്ററിൻ്റെ പ്രവർത്തി ദിനങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് CPI(M) ചെറുക്കുന്ന് ബ്രാഞ്ച് സമ്മേളനം പഞ്ചായത്ത് അധികൃതരോട് ആവശ്യപെട്ടു.

കമ്പിലിലെ  പഞ്ചായത്ത് വായനശാല കെട്ടിടത്തിൽ നല്ല നിലയിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തിച്ച് വന്നിരുന്ന ഡിസ്പൻസറി  പള്ളിപറമ്പിൽ പഞ്ചായത്ത് നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി . വാഹനം സൗകര്യം തീരെ കുറവായ പള്ളിപറമ്പിൽ മാറ്റിയ ഘട്ടത്തിൽ ഉയർന്ന് വന്ന ജനകീയ പ്രക്ഷോഭത്തിൻ്റ ഭാഗമാണ് ആഴ്ചയിൽ രണ്ട് ദിവസം കമ്പിൽ ബസാറിൽ സബ് സെൻററായി പ്രവർത്തനം നടത്താൻ സർക്കാർ അനുമതി നൽകിയത് .

പള്ളിപറമ്പിൽ 4 ദിവസത്തെ പ്രവർത്തി ദിനത്തിൽ വരുന്നതിനേക്കാൾ രോഗികൾ 2 ദിവസം പ്രവർത്തിക്കുന്ന കമ്പിൽ എത്തിചേരുന്നുണ്ട് .

കൂടുതൽ ജനങ്ങളിലേക്ക് സേവനം എത്തുന്നതിനായി ആയുർവേദ ആശുപത്രിയുടെ സബ് സെൻററിൻ്റ പ്രവർത്തി ദിനങ്ങൾ വർദ്ധിപ്പിക്കണമെന്ന് CPM ചെറുക്കുന്ന് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

എ ഒ പവിത്രൻ അധ്യക്ഷനായി.വി.ഓമന റിപ്പോർട്ട് അവതരിപ്പിച്ചു .

Previous Post Next Post