പള്ളിപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ് പാലത്തുങ്കര ക്ലസ്റ്റർ കോൺഫറൻസ് അഷ്റഫ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പള്ളിദർ സുകൾ നേരറിവിന്റെ പ്രഭവ കേന്ദ്രങ്ങളാണെന്ന്അദ്ദേഹം പറഞ്ഞു. ക്ലസ്റ്റർ പ്രസിഡന്റ റഊഫ് പാലത്തുങ്കര അധ്യക്ഷനായി. അഹ്മദ് തേർളായി, ലത്തീഫ് ഹുദവി പാലത്തുങ്കര ക്ലാസിന്റെ നേതൃത്വം നൽകി. നാസർ ഫൈസി പാവന്നൂർ ഗസ്റ്റ് ടോ നടത്തി. ഇൻഷാദ് മൗലവി പദ്ധതി വിശദീകരിച്ചു.
ശാഫി ഫൈസി റബ്ബാനി, സുബൈർ ദാരിമി, റിയാസ് പാമ്പുരുത്തി, സുഹൈൽ നിരത്ത് പാലം, മുനീർ അസ്അദി പാല ത്തുങ്കര, ഇസ്മാഈൽ ഖാസിമി, യഹ്യ കാലടി, ശാഫി കാലടി, ജു നൈദ്അസ്അദി, റാഷിദ്കടൂർ, അമീർ സഅദി പള്ളിപ്പറമ്പ്, ലത്തീഫ് പള്ളിപ്പറമ്പ്, അബ്ദുൽബാരി നെല്ലി ക്കപ്പാലം, അമീൻ പള്ളിപ്പറമ്പ് സം സാരിച്ചു. ദാവൂദ് തണ്ടപ്പുറം ഉപഹാര സമർപ്പണം നടത്തി.