വള്ളിയോട്ടു വഴി സർവീസ് നടത്തിയിരുന്ന KSRTC ബസ്സ് സർവ്വീസ് പുന:സ്ഥാപിക്കണമെന്ന് CPM വള്ളിയോട്ട് വടക്ക് ബ്രാഞ്ച് സമ്മേളനത്തിൽ പ്രമേയം


മയ്യിൽ : -
കോവിഡ് രോഗവ്യാപനത്തിനു തൊട്ടു മുമ്പു വരെ വള്ളിയോട്ടു വഴി ശ്രീകണ്ഠപുരത്തേക്കും, ഇരിക്കൂറിലേക്കും സർവ്വീസ് നടത്തിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസുകൾ പുന:സ്ഥാപിക്കണമെന്ന് സി.പി.ഐ.(എം) വള്ളിയോട്ട് വടക്ക് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട്  ആവശ്യപ്പെട്ടു. 

ഗതാഗത യോഗ്യമല്ലാതായി തീർന്ന മയ്യിൽ - വള്ളിയോട്ട് - കടൂർ മുക്ക് റോഡ് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഡോ: കെ രാജഗോപാലൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. ശോഭന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി എം.വി. ഓമനയെ തെരഞ്ഞെടുത്തു.

Previous Post Next Post