മയ്യിൽ:-SKSSF മയ്യിൽ ക്ലസ്റ്റർ കമ്മിറ്റിയുടെ കീഴിൽ SMA ബാധിതനായ ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിം മോന് വേണ്ടി ആക്രി ചലഞ്ചിലൂടെ സ്വരൂപിച്ച 204092 രൂപ നിലവിൽ ഖാസിമിന്റെ ഫണ്ട് പൂർത്തിയായി അക്കൗണ്ട് ക്ലോസ് ചെയ്തതിനാൽ സ്വരൂപിച്ച തുക SMA ബാധിതരായ മുഴപ്പിലങ്ങാടെ ഇനാറ മോൾക്കും, ലക്ഷദ്വീപിലെ ഇശൽ മറിയത്തിനും ഓരോ ലക്ഷം രൂപനൽകാൻ തീരുമാനിച്ചു.
SMA ബാധിതയായ മുഴപ്പിലങ്ങാടെ ഇനാറ മോൾക്ക് മയ്യിൽ കസ്റ്റർ കമ്മിറ്റി നൽകുന്ന ഫണ്ട് SKSSF കമ്പിൽ മേഖല സെക്രട്ടറി റിയാസ് പാമ്പുരുത്തി,മയ്യിൽ ക്ലസ്റ്റർ പ്രസിഡന്റ് ഷുക്കൂർ മാസ്റ്റർ കണ്ടക്കൈ, സെക്രട്ടറി ജംഷീർ പാവന്നൂർ, ട്രഷറർ അജ്മൽ യമാനി എന്നിവർ ചേർന്ന് ഇനാറ ചികിത്സ ഫണ്ട് കമ്മിറ്റി ചെയർപേഴ്സൺ : ടി. സജിതക്ക് (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) കൈമാറി.
ജനറൽ കൺവീനർ : പി. ഹമീദ് മാസ്റ്റർ (എടക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്) വൈസ് ചെയർ: എ.കെ. ഇബ്രാഹിം,ഹഫീസ് മുഴപ്പിലങ്ങാട് എന്നിവരും പങ്കെടുത്തു