കൊളച്ചേരി :- കൊളച്ചേരി മണ്ഡലത്തിലെ 160 ആം ബൂത്തായ നണിയൂർ- കരിങ്കൽക്കുഴി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്സ്.എസ്സ് എൽ.സി., +2 പരീക്ഷയിൽ മുഴുവൻ A+ നേടിയ വിദ്യാർഥികളെയും ആദരിച്ചു.
കുട്ടികളുടെ വീടുകളിൽ എത്തി ഷാൾ അണിയിച്ച് മെമന്റോ , ഗാന്ധിജിയുടെ ആത്മകഥ എന്നിവ നൽകിയാണ് ആദരിച്ചത്.
പരിപാടി D.C.C. ജനറൽ സിക്രട്ടറി അഡ്വ. കെ.സി. ഗണേശൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം. ശിവദാസൻ ,മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ , കോൺഗ്രസ്സ് നേതാക്കളായ ടി.കൃഷ്ണവാര്യർ, സി.നാരായണൻ , സി.രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.