കൊളച്ചേരി :- കൊളച്ചേരി ബ്ലോക്ക് Kerala State Service Pensioners Association ലേക്ക് കടന്നു വന്ന പുതിയ മെമ്പർമാർക്ക് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് വരവേൽപ്പ് നൽകി.
വരവേൽപ്പ് യോഗം കെ എസ്എസ്പിഎ സംസ്ഥാന ജനറൽ സെക്രട്ടറി എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് പി കെ പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .
ജില്ലാ വൈസ് പ്രസിഡണ്ട് സി വാസു മാസ്റ്റർ, സംസ്ഥാന കൗൺസിലർ സി ശ്രീധരൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി ശശിധരൻ എന്നിവർ സംസാരിച്ചു .
യോഗത്തിന് ബ്ലോക്ക് സെക്രട്ടറി എം ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ടി പി പുരുഷോത്തമൻ നന്ദിയും പറഞ്ഞു .
വരവേൽപ്പ് യോഗത്തിൽ എം എസ് സി ഫിസിക്സിൽ ഫസ്റ്റ് റാങ്ക് നേടിയ നിലീനയേയും സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ടിപി സിന്ധു ടീച്ചറെയും കലാമണ്ഡലത്തിൽ നിന്ന് ഓട്ടം തുള്ളലിൽ എ ഗ്രേഡ് നേടിയ നയനയും അനുമോദിച്ചു .
ചടങ്ങിൽ പുതിയ മെമ്പർമാരുടെ മറുപടി പ്രസംഗവും ഉണ്ടായിരുന്നു .