ജവഹർ ബാൽ മഞ്ച് ജവഹർ ബാൽ മഞ്ച് ചേലേരി യൂണിറ്റ് രൂപീകരിച്ചു


ചേലേരി :-   
ജവഹർ ബാൽ മഞ്ച് ചേലേരി യൂണിറ്റ് രൂപീകരിച്ചു. ചേലേരി നേതാജി സ്മാരക വായനശാലയിൽ വച്ച് നടന്ന പരിപാടി DCC മെമ്പർ എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. JBM മണ്ഡലം ചെയർമാൻ കെ.കലേഷ് അദ്ധ്യക്ഷത വഹിച്ചു. 

ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി എം.പി സജിത്ത് മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഇർഷാദ് അശ്രഫ് ,പ്രകാശൻ എന്നിവർ പ്രസംഗിച്ചു. 

ബൂത്ത് പ്രസിഡണ്ട് എം.പി.പ്രഭാകരൻ സ്വാഗതവും JBM യൂണിറ്റ് പ്രസിഡണ്ട് അഭിനവ് നന്ദിയും പറഞ്ഞു.

Previous Post Next Post