യുപി കര്‍ഷക കൂട്ടക്കൊല: എസ്.ഡി.പി.ഐ പ്രതീകാത്മക ശവപ്പെട്ടിയേന്തി പ്രതിഷേധം സംഘടിപ്പിച്ചു

 

പുതിയതെരു: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ വാഹനം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയതെരുവില്‍ പ്രതീകാത്മ ശവപ്പെട്ടിയേന്തി പ്രതിഷേധം സംഘടിപ്പിച്ചു. 

കര്‍ഷകരെ കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുക, പ്രതിഷേധക്കാരെ കൊന്നുതള്ളാനുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിക്കുക, എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷ നേതാക്കളെ പോലും ലഖിംപൂരിലേക്ക് കടക്കാനാവാതെ തടയുന്ന യോഗി സര്‍ക്കാരിനെതിരേ ജനരോഷമുയര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധ പ്രകടനം പുതിയതെരു ടൗണ്‍ ചുറ്റി സ്റ്റൈലോ കോര്‍ണറില്‍ സമാപിച്ചു. 

  അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു,  ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി  മുസ്തഫ നാറാത്ത്,  മണ്ഡലം  സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ്, മണ്ഡലം  ട്രഷറർ ശുക്കൂർ മാങ്കടവ് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post