മലോട്ട് - കനാൽ റോഡിൻ്റെ ശോച്യാവസ്ഥ; എസ്.ഡി.പി.ഐ നിവേദനം നൽകി

 

കണ്ണാടിപ്പറമ്പ് :- നാറാത്ത് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെട്ട കനാൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. മാലോട്ട് ബ്രാഞ്ച് കമ്മിറ്റി അഴീക്കോട് മണ്ഡലം എം എൽ എ കെ വി സുമേഷിന് നിവേദനം നൽകി. 

റോഡ് തകർന്നതു കാരണം കാൽനട യാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷക്കളുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതം നടത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് കനത്ത മഴയിൽ റോഡരികിലെ മതിൽ തകർന്നത് കാരണം വീടുകൾ ഭീഷണിയിലായിട്ടും പഞ്ചായത്ത് അധികൃതർ നിസ്സംഗത കാട്ടുകയാണ്. ആയതിനാൽ റോഡ് ശോച്യാവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

 എസ്.ഡി.പി.ഐ. മാലോട്ട് ബ്രാഞ്ച് കമ്മിറ്റി പ്രസിഡണ്ട് കെ പി  അനസ്, മുബീൻ. ശുഹൈബ് തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. വിഷയത്തിൽ പ്രദേശവാസികളിൽ നിന്നു ഒപ്പ് ശേഖരണവും നടത്തിയിരുന്നു.

Previous Post Next Post