കണ്ണൂർ :- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയരായ കെ എസ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മ, കണ്ണൂർ ഡി സി സി ഓഫീസ് ലൈബ്രറിയിലേക്ക് ഷെൽഫ് ഡി സി സി പ്രസിഡന്റ് ശ്രീ മാർട്ടിൻ ജോർജിന്റെ സാന്നിധ്യത്തിൽ കൈമാറി.
ചടങ്ങിൽ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ഡിസിസി ഭാരവാഹികളായ സാജു പാനൂർ, ഫൈസൽ മാഷ് കെ എസ് ബ്രിഗേഡ് അംഗങ്ങൾ ആയ ഷംസുദീൻ മുണ്ടേരി ,സുമേഷ് കാഞ്ഞിര, പ്രമോദ് അഴീക്കൽ , സന്തോഷ് മമ്പറം, അബിത പാപ്പിനിശ്ശേരി, അനന്തൻ പെരുമാച്ചേരി , ഷിനു പ്രമോദ്, മഹമൂദ് ഏച്ചൂർ എന്നിവരും സന്നിഹിതരായിരുന്നു. ഈ ഉദ്യമവുമായി സഹകരിച്ച എല്ലാ മെമ്പർമാർക്കും നന്ദി രേഖപ്പെടുത്തുന്നു.