മയ്യിൽ:-മുറിവേറ്റ് അവശ നിലയിലായ പെരുമ്പാമ്പ് മരണപ്പെട്ടു. വേളത്ത് വീട്ടു പറമ്പിൽ കാട് വൃത്തിയാക്കുമ്പോൾ മുറിവേറ്റ നിലയിൽ കണ്ട പെരുമ്പാമ്പിനെ മലബാർ വൈൽഡ് ലൈഫ് റെസിവ് സനൂപ് സുധാകരൻ പറശ്ശിനികടവ് പിടികൂടി.
കണ്ടക്കൈ മൃഗാശുപത്രിയിലെ ഡോക്ടർ ആസിഫ് ആശ്രഫ് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഡോക്ടർ തന്നെ പാമ്പിനെ പോസ്റ്റ് മോർട്ടം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ. ബിജു, സാമൂഹ്യ പ്രവർത്തകർ വിനോദ് കണ്ടക്കൈ, അനൂപ് സി. വി, ഷൈമ കെ. വി എന്നിവർ ചേർന്നു പാമ്പിനെ സാംസ്‌കരിച്ചു.