മയ്യിൽ :- FSETO മയ്യിൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ IMNSGHSS ശുചീകരിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ: എ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.ഒ പ്രസാദ് അധ്യക്ഷനായി.കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സിസി വിനോദ് കുമാർ എൻജിഒ യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി പി സന്തോഷ് കുമാർ കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ കെ എസ് ടി എ ജില്ലാ എക്സികമ്മറ്റി അംഗം കെ സി സുനിൽ എന്നിവർ സംസാരിച്ചു.കെ സന്തോഷ് സ്വാഗതവും ടി രാജേഷ് നന്ദിയും പറഞ്ഞു.