പെരുമാച്ചേരി എ യു പി സ്കൂൾ 1975- 76 ഏഴാം ക്ലാസ്സ്‌ ബാച്ച് "പൂർവ്വ വിദ്യാർത്ഥി സംഗമം " നടത്തി


കൊളച്ചേരി :-
പെരുമാച്ചേരി എ യു പി സ്കൂൾ 1975- 76  ഏഴാം ക്ലാസ്സ്‌ ബാച്ച് വിദ്യാർത്ഥികളുടെ  കൂട്ടായ്മ പെരുമാച്ചേരി സ്കൂളിൽ വച്ച് "പൂർവ്വ വിദ്യാർത്ഥി സംഗമം " നടത്തി.

 സ്കൂളിലെ   റിട്ട.അദ്ധ്യാപകനായിരുന്ന  കെ എം രാമചന്ദ്രൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ മറ്റ് അദ്ധ്യാപകരായ ശ്രീധരൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, സുധാകരൻ മാസ്റ്റർ, സത്യവതി ടീച്ചർ, കമല ടീച്ചർ, ലീല ടീച്ചർ, യാശോദ  ടീച്ചർ എന്നിവരെ ആദരിക്കുകയും മണ്മറഞ്ഞ ഗുരുക്കന്മാരെയും അകാലത്തിൽ മരണപ്പെട്ടെ സഹപാഠികളെ അനുസ്മരിക്കുകയും ചെയ്തു.

 ചടങ്ങിൽ വച്ച്  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിന് ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. പ്രധാന അധ്യാപകൻ എം സി കൃഷ്ണൻ മാസ്റ്റർ സ്കൂളിന് നൽകിയ ഉപഹാരം  ഏറ്റുവാങ്ങി.

 ചടങ്ങിന് പൂർവ്വ വിദ്യാർത്ഥി സംഗമ കമ്മിറ്റി പ്രസിഡൻറ് സഹജൻ കെ പി അദ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശൻ കെ , ട്രഷറർ സന്തോഷ്‌കുമാർ കെ , രത്നാകരൻ കെ, രാജൻ ഈ പി, വിജയം എം, ഗീത സി, എന്നിവർ നേതൃത്വം നൽകി.





Previous Post Next Post