കൊച്ചി :- നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (66) ഓർമയായി.ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ഉപയോഗിക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളിൽ നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങളും വേവലാതികളും സൂക്ഷ്മമായി തന്നെ ആവിഷ്കരിക്കപ്പെട്ടിരുന്നു.ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കി യന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1956 ഏപ്രിൽ 4-ന് തലശേരിക്ക് അടുത്തുള്ള പാട്യത്ത് ജനിച്ചു. നർമത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിൽ എത്തിച്ചു.കതിരൂർ ഗവ. സ്കൂളിലും പഴശ്ശിരാജ എൻ എസ് എസ് കോളജിലുമാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത നടൻ രജനികാന്ത് സഹപാഠിയായിരുന്നു.
ഡിപ്ലോമ കഴിഞ്ഞതിന് ശേഷം 1977-ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയ പാഠങ്ങൾ പഠിപ്പിച്ചത് അക്കാലത്തെ വൈസ് പ്രിൻസിപ്പൽ ആയിരുന്ന എ പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ ശ്രീനിവാസന് അവസരം കൊടുത്തു.1984-ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ സംവിധാനം ചെയ്തു ജനപ്രീതി നേടിയ സിനിമകളാണ്.വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (അഭിനേതാവ്). ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.
