മയ്യിൽ :- കണ്ടക്കൈ സമരം 75 ആം വാർഷികത്തിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കണ്ടക്കൈ സമരസ്മാരകത്തിൽ വെച്ച് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ: തോമസ് ഐസക് നിർവ്വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ ചന്ദ്രൻ ലോഗോ ഏറ്റുവാങ്ങി.
സംഘാടക സമിതി ചെയർമാൻ എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. CPIM മയ്യിൽ ഏറിയാ സെക്രട്ടറി എൻ അനിൽ കുമാർ , ഏരിയാ കമ്മറ്റി അംഗം കെ സി ഹരിഹൃഷ്ണൻ ,മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ എന്നിവർ സംസാരിച്ചു.
എം സി ശ്രീധരൻ സ്വാഗതവും പറഞ്ഞു. അനൂപ് ചന്ദ്രൻ ആണ് ലോഗോ രൂപകല്പന ചെയ്തത്.