സശസ്ത്ര സേനയിലേക്ക് സൗജന്യ കായിക പരിശീലനം മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ പുനരാരംഭിച്ചു


മയ്യിൽ  :-
എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ,മയ്യിൽ (ESWA) യുടെ ആഭിമുഖ്യത്തിൽ  സശസ്ത്ര സേനാ പ്രവേശനത്തിനുള്ള ഉദ്യോഗാർഥികളുടെ സൗജന്യ കായിക പരിശീലനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുനരാരംഭിച്ചിരിക്കുന്നു.

 ഉദ്യോഗാർത്ഥികൾക്ക് നവംബർ ഒന്നു  മുതൽ കാലത്ത്  5.45 ന് മയ്യിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്.കഴിഞ്ഞ 7 വർഷമായി എക്സ് സർവ്വീസ് മെൻ വെൽഫയർ അസോസിയേഷൻ സൗജന്യമായി കായിക പരിശീലനം നടത്തി വരുന്നുണ്ട്. രാവിലെ 5.45 ന് ആരംഭിക്കുന്ന പരിശീലനം 8 മണി വരെ നീളും.

  പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും , വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം. 

ഒക്ടോബർ 31 ന് നടന്ന റജിസ്ട്രേഷൻ ചടങ്ങിൽ ചീഫ് ഇൻസ്ട്രക്ടർ Sub Maj  രാധാകൃഷ്ണൻ ടിവി (Rtd) അദ്ധ്യക്ഷം വഹിച്ചു. Nb Sub മോഹനൻ കാരക്കീൽ ,  Sub രഘുനാഥൻ K, Hav സുരേൻ KP , Hav രാഗീത് AP , Hav ബിജു K എന്നിവർ സംസാരിച്ചു.

ബന്ധപ്പെടേണ്ട നമ്പർ :- 9961535454, 9245743425



Previous Post Next Post