നാറാത്ത് :- നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്റ്റേർഡ് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉത്ഘാടനം ചെയ്തു.
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബുകൾക്കുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ അദ്ധക്ഷനായി. ഇംപ്രൂവ്മെന്റ് ഓഫീസർ ഷീജ ടീച്ചർ പദ്ധതി വിശദീകരണം നടത്തി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗിരിജ, കല്ല്യാശ്ശേരി ബ്ലോക്ക്യു പഞ്ചായത്ത്വ മെമ്പർ ടി റഷീദ, യുജനക്ഷേമം വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ വി വി ഷാജി, വാർഡ് മെമ്പർമാരായ സൈഫുദ്ദീൻ നാറാത്ത്, എ ശരത്, പി കെ ജയകുമാർ, ചെറുവാക്കര ഗവൺമെൻറ് എൽപി സ്കൂൾ എച്ച് എം അജിത ടീച്ചർ, നാറാത്ത് കൃഷി ഓഫീസർ അനുഷ അൻവർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ലീന ബാലൻ സ്വാഗതവും പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി നന്ദിയും പറഞ്ഞു.
പഞ്ചായത്ത് 2021/22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29 രജിസ്റ്റേർഡ് യൂത്ത് ക്ലബ്ബുകൾക്കാണ് സ്പോർട്സ് കിറ്റ് അനുവദിച്ചത്.