തിരുവനന്തപുരം :- കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണത്തിൽ അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയം. ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താൻ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. നാളെ അര്‍ദ്ധരാത്രി പണിമുടക്ക് ആരംഭിക്കും. ശമ്പള പരിഷ്കരണം നടപ്പാക്കാൻ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചന വേണമെന്ന് ഗതാഗതമന്ത്രി സംഘടനകളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം യൂണിയനുകളുമായി നേരത്തെ രണ്ട് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
നാളെ അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്