ട്രെയിനിൽ നിന്നും തെറിച്ചു വീണ നീലേശ്വരം സ്വദേശി മരണപ്പെട്ടു


  കണ്ണപുരം :- പരശുറാം എക്സ്പ്രസിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം ഇരിണാവ് ഗേറ്റിനടുത്ത് വെച്ച് തെറിച്ച് വീണയാൾ മരണപ്പെട്ടു.

 നീലേശ്വരം പുതുക്കെ സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ കടാങ്കോട്ട് വീട്ടിൽ ബാലഗോപാലൻ (41) ആണ് ബുധനാഴ്ച  രാത്രി 8.30 ഓടെ മരണപ്പെട്ടത്.

ബുധനാാഴ്ച വൈകിട്ട് കണ്ണൂർ ഭാഗത്തുനിന്ന് മംഗളൂരുവിക്ക് പോകു ന്ന പരശുറാം എക്സ്പ്രസ്സിൽ നിന്നാണ് ഇരിണാവ് റോഡ് റെയിൽവേ ഗേറ്റിന് സമീപം വീണത്.തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.




Previous Post Next Post