കണ്ണൂരില്‍ ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ്; നാല് പേര്‍ അറസ്റ്റില്‍

 

കണ്ണൂർ:-കണ്ണൂരില്‍ ക്രിപ്‌റ്റോ കറന്‍സി വാഗാദാനം ചെയ്ത് നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മുഹമ്മദ് റിയാസ് ആലമ്പാടി, സി ഷഫീഖ് മഞ്ചേരി, വസീം മുനവ്വറലി എരഞ്ഞിക്കല്‍, മുഹമ്മദ് ഷഫീഖ് വണ്ടൂര്‍ എന്നിവരാണ് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.

തട്ടിപ്പിനിരയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഡിഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബംഗളൂരു ആസ്ഥാനമായ ലോങ് റിച് ടെക്‌നോളജി എന്ന കമ്പനിയുടെ പേരിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ആയിരത്തിലേറെ പേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. കാസര്‍ഗോഡും, മലപ്പുറത്തും ഇവര്‍ നിരവധി പേരെ തട്ടിപ്പ് നടത്തി പറ്റിച്ചതായും പൊലീസ് പറഞ്ഞു

Previous Post Next Post