കമ്പിൽ : ഇന്ധന വില കുറക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായിരുന്നു.
ഹംസ മൗലവി പള്ളിപ്പറമ്പ് സംസാരിച്ചു. മുനീർ ഹാജി മേനോത്ത്, ആറ്റക്കോയ തങ്ങൾ, പി.പി മജീദ് ഹാജി, പി.പി.സി മുഹമ്മദ് കുഞ്ഞി, കെ പി അബ്ദുൽ സലാം, സലാം കമ്പിൽ,
ജാബിർ പാട്ടയം, നിസാർ കമ്പിൽ സംബന്ധിച്ചു. എം അബ്ദുൽ അസീസ് സ്വാഗതവും മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.