പള്ളിപ്പറമ്പ്:-നവമ്പർ ഒന്നിനു സനൽ അയ്യൂബിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം സി കെ സത്താർ ഹാജിയുടെ അധ്യക്ഷതയിൽ എം കെ കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു,
ഗ്രൂപ്പ് അഡ്മിൻ ശംസുദ്ദീൻ തൈലവളപ്പ് സ്വാഗതം ആശംസിച്ചു.കേരളത്തിലെ പ്രഗൽഭ യുവ പണ്ഡിതനും ഉജ്വല വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.രണ്ടാം സെഷനിൻ നിരവധി പിഞ്ചുമക്കളുടെ കലാപരിപാടികൾ അരങ്ങേറി
മൂന്നാം ദിവസം നടന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ഹിഷാം മാസ്റ്റർ തൈലവളപ്പ് ഉദ്ഘാടനം ചെയ്തു.പ്രഗൽഭ സാംസ്കാരിക പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.
നാലാം ദിവസത്തെ ആരോഗ്യ- കാർഷിക സെമിനാർ ചെറുപഴശ്ശി വാർഡ് മെമ്പർ കാദർ കാലടി ഉദ്ഘാടനം ചെയ്തു.ഡോ. മർവ്വ അയ്യൂബ്, മയ്യിൽ കൃഷിഭവൻ ഓഫീസർ ശ്രീ.എസ് പ്രമോദ് എന്നിവർ ക്ലാസ്സുകൾ അവതരിപ്പിച്ചു.
വിവിധ സെഷനുകളിലായി ഇ കെ അയ്യൂബ്ഹാജി, എ പി ഉവൈസ് ഫൈസി, ടി വി അബ്ദുൽ വാഹിദ്, സിദ്ദീഖ് ഫൈസി, അശ്രഫ് ഹനീഫി,ഇ കെ ഉമർ ഫാറൂഖ്, എം ബി ജാഫർ, സി എസ് റിഷാദ് കെ, പി പി മുസ്ഥഫ,പി പി ഹാരിസ്, യുസുഫ് കാലടി,കെ പി മഹമൂദ് പള്ളിപ്പറമ്പ്,വി കെ അബ്ദുൽ കരീം,ഒ കെ മൊയ്തീൻ,സൈനുദ്ദീൻ കോർലായി,തുടങ്ങിയവർ സംസാരിച്ചു കെ കെ മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു.
അഞ്ചാം ദിവസം മധുര മനോഹരമായ ഇശൽ വിരുന്നോടെ പരിപാടികൾ സമാപിച്ചു.അച്ചടക്കം കൊണ്ടും കൃത്യനിഷ്ഠത കൊണ്ടും മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയതിനാൽ പരിപാടികൾ ഏറെ ശ്രദ്ധേയമായി.