CPIM മയ്യിൽ ഏരിയാ സമ്മേളനം ; കലാ സാംസ്കാരിക പ്രവർത്തക സംഗമം നടന്നു


കമ്പിൽ :-
CPIM മയ്യിൽ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കമ്പിൽ സംഘമിത്ര ഹാളിൽ  കലാ സാംസ്കാരിക പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

സംഗമം പ്രശസ്ത ചിത്രകാരൻ എബിഎൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ വച്ച്  കൊളച്ചേരി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച കവിത ,കഥ രചന ,വിപ്ലവഗാന ആലാപന മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

ചടങ്ങിന് എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം വിനോദ് കെ നമ്പ്രം, ഡോ.സി.ശശിധരൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

ശ്രീധരൻ സംഘമിത്ര ചടങ്ങിന് സ്വാഗതം ആശംസിച്ചു.






Previous Post Next Post