പൈതൽ മലയിൽ വിനോദ സഞ്ചാരത്തിന് പോയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

 

പഴയങ്ങാടി:-തളിപ്പറമ്പ് പൈതൽ മലയിൽ വിനോദ സഞ്ചാരത്തിന് പോയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞു കുടുംബനാഥനായ യുവാവ് മരിച്ചു.പുതിയങ്ങാടി സി.കെ റോഡിലെ ശിഹാബ്(36)ആണ് മരിച്ചത്

ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം.പൈതൽ മലയിൽ പോയി ഭാര്യയോടും രണ്ട് മക്കളോടും കൂടി മലയിൽ നിന്ന് ഇറങ്ങി വരവെയാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.

പരിക്ക് പറ്റിയ കുടുംബത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതരമായി പരിക്കേറ്റ ശിഹാബ് രാത്രി തന്നെ മരിക്കുകയായിരുന്നു.


ഗൾഫിൽ ജോലി ചെയുന്ന ശിഹാബ് അവിടത്തേക്ക് മടങ്ങി പോകാൻ ഇരിക്കെയാണ് അപകടം.പുതിയങ്ങാടിയിലെ അബ്ദുള്ള- ജമീല ദമ്പതികളുടെ മകനാണ്.ഭാര്യ:മുബീന(ഏഴോം),മക്കൾ:ശിഫ,ഷാനു.സഹോദരങ്ങൾ ഷുഹൈബ്,നൗഫൽ,ജസീല,ആമിന.

Previous Post Next Post