തളിപ്പറമ്പ് :- 60 വയസ് പൂർത്തിയായ എല്ലാ പൗരൻമ്മാർക്കും വിവേചനമില്ലാതെ പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകുന്നതിനു വേണ്ടിയുള്ള നിയമ നിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിക്കും, കേരളാ മുഖ്യമന്ത്രിക്കും OIOP യുടെ നേതൃത്വത്തിൽ കത്തുകൾ അയച്ചു.
കേരള പിറവി ദിനത്തിൽ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായി തളിപ്പറമ്പ് ഹെഡ് പോസ്റ്റാഫീസിൽ എത്തിച്ചേർന്നു കൊണ്ട് കത്തയക്കൽ പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു.
സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ ഷിജിത്ത് .കെ. ഒ.പി , സഹദേവൻ പയ്യന്നൂർ, മണ്ഡലം പ്രസിഡന്റ് സിദ്ധീവ് ചപ്പാരപ്പടവ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ , ട്രഷറർ ഭാസ്കരൻ കുറുമാത്തൂർ, പാല മനോഹരൻ , ശ്രീജേഷ് ഇരിങ്ങ, മധുകുമ്പക്കര , ജോയി എടാട്ടേൽ, കൃഷ്ണൻ പാടിക്കുന്ന്, രത്നാകരൻ, ദിവാകരൻ കുറ്റ്യാട്ടൂർ , വേണു തളിപ്പറമ്പ്, സുഹറ ചപ്പാരപ്പടവ്, പത്മനാഭൻ പരിയാരം, സന്തോഷ് കൊളച്ചേരി, ജോണി, അജയൻ പട്ടു വത്ത്, തുടങ്ങിയവർ നേതൃത്വം നൽകി