നാറാത്ത് :നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 17ൽ കല്ലൂരിക്കടവ് അങ്കൻവാടിക്ക് തറക്കലിടൽ കർമ്മം ബഹു.MLA കെ വി സുമേഷ് നിർവഹിച്ചു 2018-2019 MLA കെഎം ഷാജി യുടെ വികസനഫണ്ട് 21ലക്ഷം രൂപയാണ് അനുവധിച്ചത്.3സെൻറ് സ്ഥലം കെ പിമൊയ്‌ദീൻ ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് നിർമിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത്, ജില്ല പഞ്ചായത്ത് മെമ്പർ കെ. താഹിറ, വൈസ് പ്രസിഡന്റ് കെ ശ്യാമള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നികേത്,സ്റ്റാൻഡിങ് ചെയർമാൻ മാരായ ഗിരിജ, കാണിചന്ദ്രൻ, കെ. എൻ മുസ്തഫ, മെമ്പർ മാരായ റഹ്മത്ത് കെ, വി വി ഷാജി,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി, പി സുബൈർ, എൻ. അശോകൻ, ജയചന്ദ്രൻ മാസ്റ്റർ, റീജ. പിവി എന്നിവർ സംബദ്ധിച്ചു.സ്ഥലം സൗജന്യമായി നൽകിയ കെപി മൊയ്‌ദീൻ ഹാജിയെ ചടങ്ങിൽ ആദരിച്ചു