നാളെ മുതൽ നിരക്കുവർധന പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയയും


മുംബൈ :-
എയർടെലിനുപിന്നാലെ നിരക്കുവർധന പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ (വി) യും. വ്യാഴാഴ്ചമുതൽ പ്രീപെയ്ഡ് നിരക്കുകളിൽ 20 ശതമാനം വരെ വർധനയാണ് വി പ്രഖ്യാപിച്ചിരിക്കുന്നത്. ടോപ് അപ് പ്ലാനുകളിൽ 19മുതൽ 21ശതമാനം വരെയും വർധനയുണ്ടാകും.

പ്രീപെയ്ഡ് പ്ലാനിൽ ഏറ്റവുംകുറഞ്ഞ സ്ലാബിൽ 25 ശതമാനം നിരക്കുയരും. ബാക്കിയുള്ളവയിൽ 20 ശതമാനവും. ഡേറ്റ ടോപ്‌ അപ് ചെയ്യാനും കൂടുതൽ തുക നൽകേണ്ടിവരും. എയർടെലിന്റെയും വിയുടെയും ഉപഭോക്താക്കളിൽ ഭൂരിഭാഗവും പ്രീപെയ്ഡ് വിഭാഗത്തിലുള്ളതാണ്.

Previous Post Next Post