കണ്ണാടിപ്പറമ്പ് : ദശ വാർഷികമാഘോഷിക്കുന്ന കയ്യങ്കോട് ദാറുൽ ഇഹ്സാൻ സംരംഭങ്ങളുടെ ജനറൽ മാനേജറായി സയ്യിദ് സൈനുൽ ആബിദീൻ അൽ ഹൈദറൂസി (തൃത്തല്ലൂർ തങ്ങൾ) അവർകളെ പാലത്തുങ്കര തങ്ങൾ എം എം സഅദി ഉസ്താദും കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡണ്ട് സംസം അബ്ദുറഹ്മാൻ ഹാജിയും ചേർന്ന് ഷാളണിയിച്ചു കൊണ്ട് സ്ഥാനാരോഹണം നടത്തി.
സംഗമത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹംസ സഖാഫി(ICF), റാശിദ് മൗലവി ( യൂനിറ്റ് SYS) ഇബ്റാഹിം സഅദി ( സർക്കിൾ SYS) റാഫി സഅദി (SYS മയ്യിൽ സർക്കിൾ) എന്നിവർ പ്രസംഗിച്ചു.