കമ്പിൽ :- സമഗ്ര ശിക്ഷാ കേരള തളിപ്പറമ്പ് സൗത്ത് ബിആർസി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സ്നേഹ സൗഹൃദ ഗൃഹസന്ദർശനം ചങ്ങാതിക്കൂട്ടം കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ എൽ പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന അനികയുടെ വീട്ടിൽ നടത്തുകയുണ്ടായി.
ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ ഗോവിന്ദൻ എടാടത്തിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഗിരിജ, , സ്പെഷ്യൽ എഡ്യൂക്കേറ്റർ ധന്യ ടീച്ചർ, നഫീസ ടീച്ചർ, സി ആർ സി കോഡിനേറ്റർ ബിജിന എന്നിവർ പങ്കെടുത്തു.