ചക്കരക്കല്ല്: ഏച്ചൂർ ബാങ്ക് റോഡിൽ വാണിയൻചാലിൽ സ്കൂട്ടറിൽനിന്ന് വീണ യുവതി മിനിലോറി കയറി മരിച്ചു. കോയ്യോട്ടെ കുട്ട്യാലിപ്രത്ത് ദാറുൽഖൈറിൽ കെ.കെ.റസീന(44)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
സഹോദരനോടൊപ്പം സ്കൂട്ടറിൽ സഹോദരിയുടെ വീട്ടിലേക്ക് പോകവേ സ്കൂട്ടർ തെന്നിവീണാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ റസീനയുടെ ദേഹത്തേക്ക് പിറകിൽ വന്ന ലോറി കയറുകയായിരുന്നു. ഉടൻ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ അഹമ്മദ് കുട്ടിയുടെയും മറിയുമ്മയുടെയും മകളാണ്. ഭർത്താവ്: അബ്ദുൾജബ്ബാർ. മകൾ: ഫാത്തിമത്തുൽ അഫ്ന. സഹോദരങ്ങൾ: കെ.കെ.ബഷീർ, നസീറ, ഷാഹിദ. മൃതദേഹപരിശോധനയ്ക്ക് ശേഷം കോയ്യോട് ജുമാമസ്ജിദിൽ ഖബറടക്കി