ഇന്ന് മുതൽ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ്‌ സമരം പിൻവലിച്ചു


തിരുവനന്തപുരം :-
ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സമരം ഒത്തുതീർക്കാൻ ബസ് ഓപ്പറേറ്റേഴ്സ് സംഘടനയുമായി മന്ത്രി ആന്റണി രാജു നാട്ടകം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.

വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്.

Previous Post Next Post