കണ്ണൂർ :-കലാകാരന്മാരുടെയും അനുബന്ധപ്രവർത്തകരുടെയും ക്ഷേമവും കുടുംബഭദ്രതയും ലക്ഷ്യമാക്കി കണ്ണൂർ ആസ്ഥാനമാക്കി സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റിന് തുടക്കം കുറിച്ചു. മാനേജിങ് ട്രസ്റ്റി ജി.വിശാഖൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
ട്രസ്റ്റ് ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രാജേഷ് പാലങ്ങാട്ട്, ട്രഷറർ ഹരിദാസ് ചെറുകുന്ന്, വർക്കിങ് സെക്രട്ടറി കൃഷ്ണകുമാർ നെടുമുടി (ആലപ്പുഴ), ഡബ്ല്യു.എച്ച്. വിൽഫ്രഡ് (എറണാകുളം), ആർട്ടിസ്റ്റ് ശശികല, ജിമ്മി കിടങ്ങറ (തിരുവനന്തപുരം), ബിന്ദു സജിത്കുമാർ, ടി.കെ. സരസമ്മ എന്നിവർ പ്രസംഗിച്ചു.