കുറ്റ്യാട്ടൂർ :- Kerala State Service Pensioners Association (KSSPA) കുറ്റ്യാട്ടൂർ മണ്ഡലം സമ്മേളനം മുതിർന്ന അംഗം ശ്രീ എം.വി.കുഞ്ഞിരാമൻ മാസ്റ്ററുടെ അധ്യക്ഷതയിൽ KSSPA ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെൻഷൻകുടിശ്ശിക അനുവദിക്കാമെന്ന് ഉത്തരവിറക്കി, അത് നൽകാതെ പെൻഷൻകാരെ വഞ്ചിച്ചതായി മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി. സി. ശ്രീധരൻ മാസ്റ്റർ, പത്മനാഭൻ മാസ്റ്റർ, കെ സത്യൻ ,എം.കെ.അമൽ, പി.വി സതീശൻ, എം.ബാലകൃഷ്ണൻ, എം.കെ രവീന്ദ്രൻ, വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി മുസ്തഫ മാസ്റ്റർ - പ്രസിഡണ്ട്,
വി.ബാലകൃഷ്ണൻ - സെക്രട്ടറി,
എം.കെ.രവീന്ദ്രൻ( ട്രഷറർ)
എന്നിങ്ങനെ തെരെഞ്ഞെടുത്തു.