കണ്ണൂർ: വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട കേരള സർക്കാറിൻ്റെ വിവാദ തീരുമാനം സംബന്ധിച്ച് പള്ളിയിൽ നിന്നും ഉത്ബോധനം സംബന്ധിച്ച് സമസ്തയുടെ നിലപാട് വ്യക്തമാക്കിയ സമസ്ത: അധ്യക്ഷന്‍ സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ചും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നതും കുറ്റപ്പെടുത്തുന്നതും നോക്കി നില്‍ക്കാനാവില്ല എന്നും ഇത്തരം വ്യാജ പ്രചാരകരെ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സമസ്തയും കീഴ്ഘടകങ്ങളും അതാത് വിഷയങ്ങളിൽ എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് സുന്നത്ത് ജമാഅത്തിൻ്റെ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്. അതില്‍ അനാവശ്യ കൈകടത്തലും വിവാദങ്ങളുമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് കുപ്രചാരണം നടത്തി ബോധപൂർവ്വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കണമെന്നും ജില്ലാ എസ് വൈ എസ് മുന്നറിയിപ്പ് നൽകി.
വിളയാങ്കോട് ചേർന്ന എസ് വൈ എസ് ഉപ സമിതി മീറ്റിംങ്ങിൽ പ്രസിഡൻ്റ് സയ്യിദ് സഫ് വാൻ തങ്ങൾ ഏഴിമല അദ്ധ്യക്ഷത വഹിച്ചു. എ കെ.അബ്ദുൽ ബാഖി പാപ്പിനിശ്ശേരി, ഇബ്റാഹിം ബാഖവി പന്നിയൂർ, സത്താർ വളക്കൈ, നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, ഇബ്റാഹിം എടവച്ചാൽ, സത്താർ കൂടാളി യോഗത്തിൽ സംബന്ധിച്ചു.