ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊളച്ചേരി സ്വദേശിയായ യുവാവ് റിമാൻറിൽ



മയ്യിൽ :-  ഏഴുവയസു കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 46 കാരൻ അറസ്റ്റിൽ. കൊളച്ചേരി കരിയിൽ വയലിലെ പി.പി. ബാബുരാജിനെയാണ്  മയ്യിൽ എസ് ഐ കെ.പി. മനോജും സംഘവും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 12 നായിരുന്നു സംഭവം. മിഠാ യി നൽകാമെന്ന് പ റഞ്ഞ് പ്രലോഭിപ്പിച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.

പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. കണ്ണുർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Previous Post Next Post