ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു

 

കണ്ണാടിപ്പറമ്പ്:- ശ്രീ നാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒന്നാം വാർഷികവും കണ്ണാടിപറമ്പ് എസ് എൻ ഡി പി ശാഖാ യോഗ ത്തിൻ്റെ പ്രഥമ പ്രസിഡണ്ടിൻ്റെ ഏഴാം ചരമവാർഷികവും കണ്ണാടിപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .

യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ് എൻ ഡി പി യോഗം ദേവസ്വം സിക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ് സംസാരിച്ചു .ശ്രീ നാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്നും ശ്രീനാരായണീയ

ദർശനങ്ങൾ തന്നെയാണ് ഇന്നത്തെ കലുഷിത ലോകത്തിന് സമാധാനമേകുവാനുള്ള ഒറ്റമൂലി എന്നും എസ് എൻ ഡി പി യോഗമെന്ന സംഘടനയാണ്  ഗുരുദേവ ദർശനങ്ങളെ താഴെ തട്ടിൽ എത്തിക്കുന്നതിലും സാമൂഹ്യനീതിക്കുവേണ്ടിയും സംവരണത്തിന് വേണ്ടിയും പോരാടുവാൻ സമുദായത്തെ പ്രാപ്തമാക്കിയത് സാമുദായ സ്ഥാനീകർക്കുള്ള വേതനം നല്ലരീതിയിൽ  നൽകുന്നതിന് സർക്കാരിനെ സമീപിക്കാനും ആവശ്യമെങ്കിൽ യോഗ നേതൃത്വത്തിൽ സമരമുഖത്തേക്കിറങ്ങാനും യോഗം തീരുമാനിച്ചു.                     

 യോഗത്തിൽ കണ്ണാടിപറമ്പ് കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനീകൻമാരായ സജീവൻ എമ്പ്രോൻ, ഭാസ്കരൻ എമ്പ്രോൻ, അശോകൻ ആയത്താറ്, അനൂപ് വെളിച്ചപ്പാട്, മൂലയിൽ പുരയിൽ ശ്രീധരൻ (കൈവിളക്ക്) കരുണാകരൻ കോമരം, രയരോത്ത് മൂസാൻ കണ്ടിക്ഷേത്രം ബാബു കോമരം, രയരോത്ത് പട്ടർക്കാട്ട് സതീശൻ കോമരം ,കലശക്കാരൻ കുഞ്ഞികണ്ടി കണ്ണൻ, വള്ളുവൻകടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ലക്ഷമണൻമഠയൻ ,വാരം റോഡ് മുത്തപ്പൻ ക്ഷേത്രത്തിലെ അശോകൻ മഠയൻ,  പവനൻ മഠയൻ ഇളനീർപടിയിലെ കാരണവൻമാരായ നാരായണൻ കാരണവർ വിജയൻ കാരണവർ ജീവകാരുണ്യ പ്രവർത്തനം നടത്തിയ എം സി സന്തോഷ് സംഘടനാ പ്രവർത്തനം നടത്തിയ എം ബാലൻ എന്നിവരെ യോഗം ആദരിച്ചു.

ട്രസ്റ്റ് പ്രസിഡൻ്റ് ബിജു പട്ടേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംപൂജ്യ സ്വാമിജി പ്രേമാനന്ദ (ശിവഗിരിമഠം) മുഖ്യ പ്രഭാഷണം നടത്തി കണ്ണൂർ യൂണിയൻ പ്രസിഡൻ്റ് എം.സദാനന്ദൻ ആശംസയറിയിച്ച് സംസാരിച്ചു .ട്രസ്റ്റ് സിക്രട്ടറി എം സി സന്തോഷ് സ്വാഗതവും ട്രഷറർ സി സൽഗുണൻ നന്ദിയും പറഞ്ഞു.

Previous Post Next Post