' വേദനിക്കുന്നവരുടെ വേദാന്തം ' കവിതാ സമാഹാരം പ്രകാശനം ചെയ്തു


എടക്കാട്:- 
ബഷീർ കളത്തിൽ രചിച്ച കവിതാ സമാഹാരം ' വേദനിക്കുന്നവരുടെ വേദാന്തം ' പ്രമുഖ എഴുത്തുകാരൻ കെ.ടി ബാബുരാജ് പ്രകാശനം ചെയ്തു. എടക്കാട് ബസാറിൽ സഫ സെൻ്ററിന് സമീപം നടന്ന പരിപാടി ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. സതീശൻ മോറായി അധ്യക്ഷത വഹിച്ചു. 

കണ്ണൂർ പ്രസ്ക്ലബ് പ്രസിഡൻ്റ് എ.കെ ഹാരിസ് പുസ്തകം ഏറ്റുവാങ്ങി. ജമാൽ കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തി. കെ.വി ജയരാജൻ, ഷാഫി ചെറുമാവിലായി, സത്യൻ എടക്കാട്, എ.കെ ഹനീഫ, എം.കെ മറിയു, സൈനുൽ ആബിദ്, എം.കെ അബൂബക്കർ സംസാരിച്ചു. ബഷീർ കളത്തിൽ മറുപടി പ്രസംഗം നടത്തി. സി.പി മുസ്തഫ സ്വാഗതം പറഞ്ഞു. ബഷീർ കളത്തിലിൻ്റെ ഈ മൂന്നാമത് കവിതാ സമാഹാരം കണ്ണൂർ റിയൽ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.

Previous Post Next Post