കമ്പിൽ :- ലീഡർ ശ്രീ കെ കരുണാകരൻ്റെ പതിനൊന്നാം ചരമ വാർഷിക ദിനത്തിൽ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡണ്ട് പിടി തോമസിനെ ആകസ്മിക വേർപാടിൽ അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎം ശിവദാസൻ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു.
നേതാക്കളായ ദാമോദരൻ കൊയിലേരിയൻ, സി ശ്രീധരൻ മാസ്റ്റർ ,എപി അമീർ, ടി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .
എംടി അനീഷ് സ്വാഗതവും മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.